Chidambaram Blames Modi
ഇന്ത്യയുടെ ജിഡിപി നിരക്ക് കുറയുന്നതിനിടെ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്ക് ചൂണ്ടിക്കാണിച്ച ചിദംബരം നരേന്ദ്രമോദി സര്‍ക്കാര്‍ ജിഡിപി സംബന്ധിച്ച കണക്കുകള്‍ ഉപയോഗിച്ച് സാമര്‍ത്ഥ്യം കാണിക്കുകയാണെന്നാണ് ആരോപിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയിലെ ഏറ്റവും മോശമായ തകര്‍ച്ചയാണ് ഇപ്പോള്‍ രാജ്യത്ത് സംഭവിച്ചിരിക്കുന്നതെന്നും ചിദംബരം പറയുന്നു. രാജ്യത്തെ സമ്പദ് വ്യവസ്ഥ വളരുകയാണെന്ന മോദി സര്‍ക്കാരിന്റെ വാദങ്ങളെ പൊളിച്ചടുക്കുന്ന പ്രസ്താവനയായിരുന്നു ജിഎസ്ടിയുടേയും നോട്ട് നിരോധനത്തിന്റേയും വിമര്‍ശകനായ ചിദംബരത്തിന്റേത്.ജിഡിപി നിരക്ക് കുറഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഗ്രോസ് ഡിവൈസീവ് പൊളിറ്റിക്സ് എന്ന നിര്‍വചനമെന്നാണ് രാഹുല്‍ ജിഡിപിയ്ക്ക് നല്‍കിയിട്ടുള്ളത്. നിക്ഷേപം കഴിഞ്ഞ 13 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലാണുള്ളതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നും രാഹുല്‍ ട്വീറ്റില്‍ ചൂണ്ടിക്കാണിക്കുന്നു.2016- 17 സാമ്പത്തിക വര്‍ഷത്തില്‍ 7.1 ശതമാനമായിരുന്ന സാമ്പത്തിക വളര്‍ച്ച നടപ്പു വര്‍ഷത്തില്‍ 6.5 ശതമാനമായി കുറഞ്ഞേക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍. കഴിഞ്ഞ ദിവസം സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് കണക്കുകള്‍ പുറത്തുവിട്ടത്.